സെന്റ് പാട്രിക് ഡേയില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത.

ഡബ്ലിന്‍: ഈ വര്‍ഷത്തെ സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ മഞ്ഞിലും മഴയിലും കുതിരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പതിനൊന്നോളം കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കോനാട്ട്, ലോങ്ഫോര്‍ഡ്, ഓഫാലി, വെസ്റ്റ് മീത്ത്, കാവന്‍, മോനാഗന്‍, ക്ലയര്‍, കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി കൗണ്ടികളിലാണ് യെല്ലോ വാണിങ് പ്രഖ്യാപിക്കപ്പെട്ടത്.

ശക്തമായ മഴയില്‍ വെള്ളപ്പൊക്ക സന്ധ്യത പരിഗണിച്ച് വാണിങ് പ്രദേശങ്ങളിലെ തീരദേശങ്ങളില്‍ അതാത് കൗണ്ടി കൗണ്‍സിലുകള്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് പ്രക്ഷുബ്ധമായ കാലാവസ്ഥക്ക് ചെറിയ ഒരു അയവ് പ്രതീക്ഷിക്കാം. 25 മുതല്‍ 35 മില്ലീ മീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിനെ കൂടാതെ ഡോണിഗലില്‍ സ്‌നോ ഐസ് വാണിങ് കൂടി പ്രഖ്യാപിക്കപ്പെട്ടു. അയര്‍ലണ്ടിലെ കൂടിയ താപനില 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ് അനുഭവപ്പെടുന്നത്. പടിഞ്ഞാറന്‍ കൗണ്ടികളില്‍ രാത്രികാല താപനില പൂജ്യം ഡിഗ്രിയിലേക്ക് പോകുമെന്നും മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: