നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സെന്റ് പാട്രിക്സ് ഡേ ഡിസ്‌കോയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരുക്ക്

ടൈറോണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ടൈറോണ്‍ കൗണ്ടിയില്‍ നടന്ന സെന്റ് പാട്രിക് ഡേ ഡിസ്‌കോയില്‍ തിരക്കില്‍ അകപ്പെട്ട് മൂന്ന് മരണം. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഹോട്ടലില്‍ വെച്ച് നടത്തിയ യൂത്ത് ഡിസ്‌കോയിലാണ് മൂന്ന് യുവാക്കള്‍ ചതഞ്ഞരഞ്ഞ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അത്യാഹിതത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ടൈറോണ്‍ കൗണ്ടിയിലെ കുക്ക്സ്ടൗണിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 18 വയസ്സുള്ള ആണ്‍കുട്ടിയാണ്.

തിരക്ക് മൂലമുള്ള പരിഭ്രാന്തി ഇപ്പോഴും തുടരുകയാണ്. അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. തിരക്ക് മൂലം പെട്ടെന്നുണ്ടായ വിരണ്ടോടല്‍ ആണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ചില ദൃക്സാക്ഷികള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ തിക്കും തിരക്കുമല്ല മറിച്ച് പൊടുന്നനെ ചെറുപ്പക്കാര്‍ രോഗബാധിതരായെന്നാണ് പരിപാടിയിലെ ഡിജെ ബിബിസിയോട് പ്രതികരിച്ചത്.
ഗ്രീന്‍വെയില്‍ ഹോട്ടലിന് പുറത്ത് നിന്ന പൊതുജനങ്ങളാണ് പരുക്കേറ്റ കൗമാരക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്. ദൃക്സാക്ഷികളില്‍ ഒരാള്‍ പ്രാദേശിക കൗണ്‍സില്‍ ട്രെവര്‍ വില്‍സണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

മക്കളെ കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് പിഎസ്എന്‍ഐ കൂക്സ്ടൗണ്‍ ഫേസ്ബുക്കില്‍ സന്ദേശം നല്‍കി. വേദിയിലേക്ക് കയറാന്‍ നിരവധി പേര്‍ വരി നിന്നതായും, തിക്കും തിരക്കും ഉണ്ടായി എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയെന്നുമാണ് പ്രാഥമിക വിവരം.

ഡികെ

Share this news

Leave a Reply

%d bloggers like this: