കോര്‍ക്ക്, ലീമെറിക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ മേയര്‍ തെരെഞ്ഞെടുപ്പ് ഇനിമുതല്‍ ജനഹിതം നോക്കി; കൗണ്‍സിലര്‍മാര്‍ മേയറെ തെരഞ്ഞെടുക്കുന്ന രീതി അവസാനിക്കുന്നു.

കോര്‍ക്ക്: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മേയറെ നേരിട്ട് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പരിഷ്‌കരണം ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വന്നേക്കും. കോര്‍ക്ക്, ലീമെറിക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലെ നഗരസഭാ തെരെഞ്ഞെടുപ്പില്‍ വിജയിച്ചെത്തുന്ന കൗണ്‍സിലര്‍മാര്‍ മേയറെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. നഗര വികസനത്തിന് ഓരോ പൗരന്റെയും അഭിപ്രായം അറിഞ്ഞ് ഉന്നത ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്.

ഡബ്ലിനിലും ലണ്ടന്‍ നഗര മാതൃകയില്‍ മേയര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണ വകുപ്പുകള്‍ നടപ്പിലാക്കാന്‍ ശ്രമം നടന്നുവരികയാണ്. നഗരത്തിലെ പ്രധാന അധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ ജനവിധി പ്രത്യേകം തേടേണ്ടതുണ്ടെന്ന് മന്ത്രി കോവിനി അഭിപ്രായപ്പെട്ടു. മൂന്ന് ആഴ്ചക്കകം മന്ത്രി സഭയുടെ അനുമതി ലഭിക്കുന്നപക്ഷം മേയര്‍ തെരെഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരും.

ഡികെ

Share this news

Leave a Reply

%d bloggers like this: