മഹാരാഷ്ട്രയില്‍ ലൈംഗികതഴിലാളികള്‍ക്കിടയില്‍ ഇലക്ഷന്‍ ബോധവത്കരണം നടത്താന്‍ പോള്‍ അംബാസിഡറായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരിയെ തിരഞ്ഞെടുത്തു.

മുംബൈ: മഹാരാഷ്ട്രയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയിലും വീട്ടമ്മമാര്‍ക്കിടയിലും ഇലക്ഷന്‍ ബോധവത്കരണം നടത്താന്‍ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക,? വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയ ജോലികളാണ് 38കാരിയായ ഗൗരിയെ കാത്തിരിക്കുന്നത്.

രാജ്യത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ പോള്‍ അംബാസിഡര്‍ എന്ന ബഹുമതിയാണ് ഇതിലൂടെ ഗൗരിയ്ക്ക് ലഭിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്കിടയിലും വീട്ടമ്മമ്മാര്‍ക്കിടയിലുമായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഗൗരി ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലൈംഗികത്തൊഴിലാളികളെയോ അവരുടെ ക്ഷേമത്തെയോ പരിഗണിക്കാറില്ലെന്നും അതുകൊണ്ടുതന്നെ വോട്ടുചെയ്യുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ലെന്നും എന്നാല്‍ ഇത്തവണ അതിന് ഒരു മാറ്റം ഉണ്ടാവണം എന്നും ഗൗരി പറയുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗൗരി പുതുമുഖമാണെങ്കിലും വാര്‍ത്തകളില്‍ ഗൗരി പുതുമുഖമല്ല. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് ഗൗരിയേയും വളര്‍ത്തുമകളെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിക്‌സ് കാംപെയ്നിന്റെ ഭാഗമായി പരസ്യചിത്രം പുറത്തിറങ്ങിയത്. അമ്മയാകാന്‍ സ്ത്രീയായി ജനിക്കണമെന്നില്ല എന്ന് കണ്ടവരെല്ലാം പറഞ്ഞ പരസ്യം. പക്ഷേ, ഗൗരിയ്ക്കും മകള്‍ക്കും അത് പരസ്യംമാത്രമല്ല, ജീവിതംതന്നെയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: