പോര്‍ട്ട് ലോയിസ് ആശുപത്രിയിലെ ശിശുമരണങ്ങള്‍; അന്വേഷണം എങ്ങുമെങ്ങും എത്താതെ ഇരുട്ടില്‍ തപ്പി എച്ച്.എസ്.ഇ

ഡബ്ലിന്‍: പോര്‍ട്ട് ലോയിസ് ആശുപത്രിയില്‍ നടന്ന ശിശു മരണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ എച്ച്.എസ്.ഇ കൈമലര്‍ത്തുന്നു. പോര്‍ട്ട് ലോയിസ് മിഡ്‌ലാന്‍ഡ് ആശുപത്രിയില്‍ 2012-ല്‍ 8 ശിശുമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരേ കാലയളവിലാണ് മരണങ്ങള്‍ നടന്നിരുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവര്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പറ്റിയ അബദ്ധങ്ങളാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എച്ച്.എസ്.ഇ വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയായ കേസിന്റെ വിശദാംശങ്ങള്‍ പ്രശ്‌നബാധിതരായ കുടുംബങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്താണ് ആശുപത്രിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും എച്ച്.എസ്.ഇ ഇതുവരെ തയ്യാറാക്കിയില്ല. യോഗ്യത ഇല്ലാത്ത ആരോഗ്യ ജീവനക്കാര്‍ സംഭവ സമയത്ത് ജോലിയില്‍ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അന്വേഷണം എങ്ങുമെങ്ങും എത്താതെ പര്യവസാനിപ്പിക്കാനുള്ള നീക്കമാണ് എച്ച്.എസ്.ഇ നടത്തുന്നതെന്ന ആരോപണം ആണ് ഇപ്പോള്‍ ഉയരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: