കസഖ്സ്ഥാന്‍ തലസ്ഥാനത്തിന്റെ പേരുമാറ്റി; ഇനി മുതല്‍ നൂര്‍സുല്‍ത്താന്‍

അല്‍മാട്ടി: കസഖ്സ്ഥാന്‍ 60 വര്‍ഷത്തിനിടെ നാലാം തവണയും തലസ്ഥാനത്തിന്റെ പേരുമാറ്റി. 30 വര്‍ഷത്തെ ഭരണത്തിനുശേഷം പ്രസിഡന്റ് പദവിയൊഴിഞ്ഞ നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവിനോടുള്ള ആദരസൂചകമായി തലസ്ഥാന നഗരം ഇനി നൂര്‍സുല്‍ത്താന്‍ എന്ന പേരില്‍ അറിയപ്പെടും. അസ്താന എന്നായിരുന്നു നിലവിലെ പേര്. അക്‌മോലിന്‍സ്‌ക്, സെലിനോഗ്രാഡ്, അക്‌മോല എന്നീ പേരുകളും മുന്‍പ് സ്വീകരിച്ചിരുന്നു.

രാജ്യത്തെ വലിയ നഗരവും വാണിജ്യകേന്ദ്രവുമായ അല്‍മാട്ടിയായിരുന്നു 1997 വരെ തലസ്ഥാനം. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസഖ്സ്ഥാനില്‍ 1989 മുതല്‍ പ്രസിഡന്റായി തുടരുകയായിരുന്നു നാസര്‍ബയേവ്. നാസര്‍ബയേവ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മൂത്ത മകള്‍ ദരിഗ നാസര്‍ബയേവിനെ പാര്‍ലമെന്റ് സ്പീക്കറായി നിയമിച്ചിരുന്നു. ഇടക്കാല പ്രസിഡന്റ് ഭരണത്തില്‍ നിന്ന്, അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പോടെ മകളെ പിന്‍ഗാമിയാക്കുമെന്നാണു സൂചന.

Share this news

Leave a Reply

%d bloggers like this: