നോർത്തേൺ അയർലണ്ടിൽ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ആന്റി റേഷ്യല്‍ ഡേ ക്യാംപെയ്ൻ സംഘടിപ്പിച്ചു

ബെൽഫാസ്റ്റ്: ഇന്ത്യൻ വര്‍ക്കേഴ്സ് അസോസിയേഷന്റെ (IWA) ബെല്‍ഫാസ്റ്റ് ഘടകത്തിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് നേഷന്‍സ് ആഹ്വാനം ചെയ്ത ആന്റി റേഷ്യല്‍ ഡേ ക്യാംപെയ്ൻ സംഘടിപ്പിച്ചു. മൈഗ്രന്റ് കമ്മ്യുണിറ്റിയോട് സര്‍ക്കാര്‍ തലത്തില്‍ അനുഭാവപൂര്‍ണമായ നിലപാടുകള്‍ ആണ് ഉള്ളതെങ്കിലും ജോലി സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും റേഷ്യല്‍ ഡിസ്ക്രീമിനേഷന്‍ പ്രശ്നങ്ങള്‍ നോര്‍ത്തേണ്‍ ഐര്‍ലണ്ടിലും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെതിരെ ആയിരുന്നു ക്യാംപെയ്ൻ.

റേഷ്യല്‍ ഘടകങ്ങളെ പൂര്‍ണ്ണമായും ഇല്ലാതെ ആക്കാനുള്ള യുണൈറ്റഡ് നേഷന്‍സിന്റെ ശ്രമങ്ങളുടെ ഭാഗമായയുള്ള എല്ലാ ക്യാംപെയ്‌നുകളും കൂടുതല്‍ ഇതര കമ്മ്യൂണിറ്റി അംഗംങ്ങളെ കൂടി ഉൾപ്പെടുത്തി വിജയപഥത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. മൈഗ്രന്റ് കമ്മ്യുണിറ്റി അംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ഓര്‍മ്മ റോഡിലും ബെല്‍ഫാസ്റ്റ് സിറ്റി സെന്ററിലും ആയി നടന്ന ക്യാംപെയ്ൻ പ്രവര്‍ത്തനങ്ങളോട് വളരെ അനുകൂലമായ പ്രതകരണം ആണ് ലഭിച്ചത്. ഇസ്‌ലാമോഫോബിയ,കള്‍ച്ചറല്‍ ഷോക്ക് തുടങ്ങിയ മെന്റല്‍ ഹെല്‍ത്ത് പ്രശ്ങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഭാവിയില്‍ ഏറ്റെടുക്കും എന്ന് നോര്‍ത്തേണ്‍ ഐര്‍ലന്‍ഡ് AIC-IWA-സമീക്ഷ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: