‘വിമണ്‍ ചര്‍ച്ച് വേള്‍ഡ്’ മാഗസിനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തുറന്ന കത്തെഴുതി രാജിവെച്ചു.

റോം: എഡിറ്ററുടെ അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നുവെന്നാരോപിച്ച് വത്തിക്കാന്റെ വനിതാ മാഗസിനിലെ സ്ഥാപകയടക്കം മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും രാജിവെച്ചു. വിമണ്‍ ചര്‍ച്ച് വേള്‍ഡ് മാഗസിനിലെ വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തുറന്ന കത്തെഴുതി രാജിവെച്ചത്. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് കത്ത് പുറത്ത് വിട്ടതോടെ ലോകമാധ്യങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായി.

മാഗസിന്‍ സ്ഥാപകയും ചീഫ് എഡിറ്ററുമായ ലുസെറ്റ സ്‌കറാഫിയാ സ്ഥാപകന്തില്‍ പുരുഷ താത്പര്യങ്ങള്‍ സംരക്ഷിക്കാം ഏറിവരുന്ന സമ്മര്‍ദ്ദങ്ങള്‍ ഉള്‍പ്പെടെ രാജിക്കുള്ള കാരണങ്ങള്‍ വിവരിച്ച് ലേഖനം എഴുതിയെങ്കിലും മാഗസിന്‍ പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ലുസെറ്റ ലേഖനം പുറത്തുവിട്ടതോടെ മറ്റു മാധ്യങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

പുരോഹിതന്മാരുടെ ലൈംഗീക വൈകൃതങ്ങള്‍ തുറന്നെഴുതിയിരുന്ന മാഗസിന്‍ വത്തിക്കാന്റെ എല്‍ ഓ സെര്‍വെറ്റോ റെ റൊമാനൊ പത്രത്തിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്രത്തിന്റെ പുതിയ എഡിറ്റര്‍ ആന്ദ്രേ മോന്‍ഡാ, മാസികയുടെ എഡിറ്റോറിയല്‍ സമിതിയില്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുവെന്നും സ്ത്രീകളുടെ സ്വതന്ത്ര ചുമതല ഉണ്ടായിരുന്ന ഈ സ്ഥാപനത്തെ പുരുഷ കരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുവെന്നും ലുസെറ്റ പറയുന്നു.

Share this news

Leave a Reply

%d bloggers like this: