ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വാര്‍ഷിക നോമ്പ്കാല ധ്യാനം: ഏപ്രില്‍ 13 മുതല്‍ മൂന്ന് കേന്ദ്രങ്ങളിലായി നടത്തുന്നു…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പതിവായി നടത്തിവരുന്ന വലിയ ആഴ്ചയിലെ ധ്യാനവും വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളും ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ പുന:ക്രമീകരിച്ച് മൂന്ന് കേന്ദ്രങ്ങളില്‍ മൂന്ന് അവസരങ്ങളിലായി നടത്തുന്നു. ബ്രേ, ബ്ലാക്ക്‌റോക്ക്, താലാ കുര്‍ബാന സെന്ററുകളിലെ ആളുകളെ പ്രധാനമായും ഉദ്ദേശിച്ച് ഏപ്രില്‍ 13, 14 (ശനി, ഓശാന ഞായര്‍) തീയതികളില്‍ താലായിലുള്ള Church of the Incarnation, (Fettercairn, Kilcarrig Ave, Fettercairn, Dublin 24) ദേവാലയത്തില്‍ വച്ച് രാവിലെ 10 മണിമുതല്‍ 5 വരെ വചനപ്രഘോഷണവും, ഞായറാഴ്ച (11-5) രാവ്‌ലെയുള്ള വചനപ്രഘോഷണത്തെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഓശാന തിരുകര്‍മ്മങ്ങളളും നടത്തുന്നു.

സോര്‍ഡ്‌സ് ,ബ്യൂമൗണ്ട്, ബ്ലാഞ്ചര്‍ഡ് ടൗണ്‍ കുര്‍ബാന സെന്ററുകള്‍ക്കായി ബ്ലാഞ്ചര്‍ഡ്‌സ് ടൗണിലെ, Church of the Sacred Heart of Jesus (Huntstown Way, Clonsilla) ദേവാലയത്തില്‍ വച്ച് ഏപ്രില്‍ 16,17 തീയതികളില്‍ (ചൊവ്വാ, ബുധന്‍) വൈകിട്ട് 5 മുതല്‍ 9 വരെ ധ്യാനം നടത്തുന്നു. ഇഞ്ചിക്കോര്‍, ഫിബ്‌സ്‌ബൊറൊ, ലൂക്കന്‍ കുര്‍ബാന സെന്ററുകളെ ഉദ്ദേശിച്ച് ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളില്‍ (ഏപ്രില്‍ 19, 20) ധ്യാനവും അന്നേദിവസത്തെ തിരുകര്‍മ്മങ്ങളും നടത്തുന്നു. പാമേഴ്‌സ് ടൗണിലുള്ള Palmerstown Sport Complex ല്‍ ആണ് ധ്യാനം നടക്കുക. സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ.

പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ പതിവ്‌പോലെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബ്രേ, ബ്ലാക്ക്‌റോക്ക്, താലാ സെന്ററുകള്‍ സംയുക്തമായി താലായിലെ ധ്യാന കേന്ദ്രത്തില്‍വച്ചും മറ്റ് ആറു കുര്‍ബാന സെന്ററുകളില്‍ പതിവ്‌പോലെയും ഓശാന തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

പെസഹാ വ്യാഴത്തെ തിരുകര്‍മ്മങ്ങള്‍ എല്ലാ കുര്‍ബാന സെന്ററുകളിലും നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ദു:ഖവെള്ളി, വലിയശനി ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മൂന്നു സബ് സോണുകളിലായി ക്രമീകരിച്ചിരിക്കുന്നു. താലായിലെ ഫെര്‍ട്ടകെയിന്‍ ദേവാലയത്തില്‍ (Church of the Incarnation, Fettercairn) രാവിലെ പത്ത് മണിക്കും, ബ്ലാഞ്ചര്‍ഡ്‌സ്ടൗണിലെ ക്‌ളോണ്‍സില്ല തിരുഹൃദയ ദെവാലയത്തില്‍ (Church of Sacret Heart of Jesus, Clonssilla) രാവിലെ 9 മണിക്കും, ലൂക്കനില്‍ പാമേഴ്‌സ് ടൗണില്‍ നടക്കുന്ന ധ്യാനത്തിനൊപ്പം തിരുകര്‍മ്മങ്ങള്‍ നടക്കും.

ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ എല്ലാ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചുവരുന്നു. വിശദമായ സമയക്രമം പിന്നാലെ അറിയിക്കുന്നതാണെന്ന് സഭാ നേതൃത്വം അറിയിച്ചു. ഡബ്ലിനിലേയും സമീപ പ്രദേശങ്ങളിലേയും മുഴുവന്‍ വിശ്വാസികള്‍ക്കും ധ്യാനത്തിലും വാര്‍ഷിക കുമ്പസാരത്തിലും പങ്കെടുക്കുവാന്‍ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളില്‍, വ്യത്യസ്ഥ ദിവസങ്ങളില്‍, സമയങ്ങളില്‍ നടത്തുന്ന ധ്യാനത്തില്‍, ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ക്രിസ്തുവിന്റെ പീഠാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ച് ഈസ്റ്റര്‍ തിരുനാളിനു ഒരുങ്ങാനും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: