‘രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ വീഡിയോ ആല്‍ബം ശനിയാഴ്ച രാഹുല്‍ഗാന്ധിക്ക് നല്‍കിക്കൊണ്ട് അയര്‍ലന്‍ഡില്‍ റിലീസാകും.

ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഒഐസിസി അയര്‍ലണ്ടിന്റെ സഹകരണത്തോടെ ഡബ്ലിനില്‍ ചിത്രീകരിച്ച ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന വീഡിയോ ആല്‍ബം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നു. ഈ മാസം 30 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഈ വീഡിയോ ആല്‍ബം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നത്.

അയര്‍ലണ്ടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത് ഡബ്ലിനിലാണ് ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന ഈ വീഡിയോ ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അയര്‍ലണ്ടിലെത്തിയ ഇന്ത്യന്‍ സ്വദേശികളായ കലാകാരന്മാരാണ് ഈ വീഡിയോ ആല്‍ബത്തില്‍ പങ്കെടുത്തിരിക്കുന്നതെന്ന് ഐ.ഓ.സി പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റര്‍, ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: