ന്യൂയോര്‍ക്കില്‍ മീസില്‍സ് കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളിലും പൊതുസ്ഥലങ്ങളിലും വിലക്കും പിഴയും ഏര്‍പ്പെടുത്തി.

ന്യൂയോര്‍ക്ക്: അഞ്ചാം പനി വ്യാപമാകായതോടെ ന്യൂയോര്‍ക്കില്‍ കുട്ടികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ മുതല്‍ പാര്‍ക്കുകളില്‍ വരെ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ മാറ്റി നിര്‍ത്തുന്ന നിയമം ന്യൂയോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ പാസ്സാക്കി. മീസില്‍സ് വന്‍ തോതില്‍ പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അരലക്ഷത്തോളം ആളുകളിലേക്ക് അഞ്ചാം പനി പടര്‍ന്ന് കയറിയിരുന്നു.

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാതിരുന്നതോടെ ന്യൂയോര്‍ക്കില്‍ മീസില്‍സ് വന്തോതിപ്പോള്‍ പടരുകയായിരുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച ഇറ്റലിയുടെ തീരുമാനത്തിന് തൊട്ടുപുറകേയാണ് ന്യൂയോര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ പ്രവേശനവും പിഴയും ഏര്‍പ്പെടുത്തിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: