പന്നിയറച്ചി കഴിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ പതിനെട്ടുകാരന്‍ മരിച്ച സംഭവം ഭീതിയുണ്ടാക്കുന്നു; നന്നായി വേവിക്കാത്ത പന്നി ഇറച്ചിയിലെ പുഴുക്കള്‍ തലച്ചോറില്‍ കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചത്.

നന്നായി വേവിക്കാത്ത പന്നിയറച്ചി കഴിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ പതിനെട്ടുകാരന്‍ മരിച്ച സംഭവം ഭീതിയുണ്ടാക്കുന്നു. നന്നായി വേവിക്കാത്ത പന്നിയിലെ പുഴുക്കള്‍ തലച്ചോറില്‍ കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചയാളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ചയായി തലയുടെ ഇടതുവശത്ത് കടുത്തവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് അടുത്തുള്ള മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയത്. തലച്ചോറിനുള്ളിലെ പ്രശ്‌നം പരിശോധിക്കാനായി സ്‌കാനിങ്ങിന് യുവാവിനെ വിധേയനാക്കി. സ്‌കാനിങ്ങിനിടയില്‍ യുവാവിനു ബോധം നഷ്ടപ്പെട്ടു. സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തലച്ചോറിലേക്കുള്ള ഞരമ്ബുകളില്‍ പുഴു മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു .

നൂറോളം മുട്ടകളാണ് സ്‌കാനിങ്ങില്‍ കണ്ടത്. തലച്ചോറിലേക്കുള്ള കോശങ്ങള്‍ ഇവ തിന്നുതുടങ്ങിയതിനാലാണ് യുവാവിന് അതികഠിനമായ വേദന തോന്നിയത്. ഇയാളുടെ ഇടതുകണ്ണിലേക്കും പുഴു വ്യാപിച്ചിരുന്നു. ഇതുമൂലം ചുവന്ന നിറത്തിലായിരുന്നു കണ്ണുകള്‍. ജീവന്‍ രക്ഷിക്കാന്‍ പരമാവധി നോക്കിയെങ്കിലും സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുവാവ് പന്നിയിറച്ചി കഴിച്ചവിവരം മാതാപിതാക്കള്‍ തന്നെയാണ് ഡോക്ടറെ അറിയിച്ചത്.

ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലില്‍ ഡോക്റ്റര്‍ നിഷാന്ത് ദേവ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . യുവാവിനെ ഹോസ്പിറ്റലില്‍ ചികില്‍സിച്ചു ഡോക്റ്റര്‍ ആണ് ആണ് ഡോക്ടര്‍ നിഷാന്ത് ദേവ്. 2017-ല്‍ ന്യൂസിലന്‍ഡിലുള്ള മലയാളി കുടുംബം പന്നിയിറച്ചി കഴിച്ച് ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: