ഏക്കറുകള്‍ വരുന്ന കില്ലെര്‍ണി ദേശീയോദ്യാനത്തില്‍ തീപിടുത്തം

കെറി: കില്ലെര്‍ണി ദേശീയോദ്യാനത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ തോതില്‍ ജീവജാലങ്ങള്‍ ചത്തൊടുങ്ങിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കില്ലെര്‍ണി നാഷണല്‍ പാര്‍ക്കിലെ ടോര്‍ക്ക് പര്‍വ്വതമേഖലയിലുണ്ടായ തീപിടുത്തം ഏക്കറുകളോളം പടര്‍ന്നുപിടിച്ചതോടെ സമീപത്തുള്ള വീടുകള്‍ക്ക് വന്യജീവി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രിയോടെ ദേശീയോദ്യാനത്തില്‍ നിന്നും ഉയര്‍ന്നു കണ്ട തീ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അണക്കുകയായിരുന്നു.

പടര്‍ന്നുപിടിച്ചത് കാട്ടുതീ അല്ലെന്നാണ് പ്രാഥമിക നിഗമനം. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന കെറിയിലെ ഈ നാഷണല്‍ പാര്‍ക്കിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ വനം വന്യജീവി വകുപ്പ് പരാജയപ്പെട്ടെന്നു ആരോപണം ശക്തമാണ്. വന്യജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ഈ വകുപ്പുകളിലെ ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

തെക്ക്-പടിഞ്ഞാറന്‍ അയര്‍ലണ്ടിലെ കെറി ദേശീയോദ്യാനവും അതിനോട് ചേര്‍ന്നുള്ള ടോര്‍ക്ക് വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന ടോര്‍ക്ക് പര്‍വത ഭാഗങ്ങളും കെറിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. ദേശീയോദ്യാനത്തില്‍ തീപിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആരംഭിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: