വേനല്‍ക്കാലത്ത് കോര്‍ക്കില്‍ നിന്ന് 8 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസും റൈന്‍ എയറും

കോര്‍ക്ക്: സമ്മര്‍ സീസണില്‍ 8 പുതിയ റൂട്ടുകളില്‍ റൈന്‍ എയറും എയര്‍ ലിംഗസും സര്‍വീസ് നടത്തും. 5 രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് 4 മുതല്‍ സെപ്റ്റംബര്‍ 28 വരെ കോര്‍ക്കില്‍ നിന്നും ക്രൊയേഷ്യയിലെ ധുബ്രോവനിക്കിലേക്ക് എയര്‍ ലിംഗസ് ആഴ്ചയില്‍ 2 സര്‍വീസുകള്‍ വീതം ആരംഭിക്കുന്നു. ഏപ്രില്‍ 17-നും ഒക്ടോബര്‍ 23 നും ഇടയില്‍ കോര്‍ക്ക് നൈസ് റൂട്ടിലും ആഴ്ചയില്‍ 2 സര്‍വീസുകള്‍ ഉണ്ടാകും.

ജൂണ്‍ 2 നും ഓഗസ്റ്റ് 28 നും ഇടയില്‍ കോര്‍ക്കിനും ഇറ്റലിയിലെ നേപ്പിള്‍സിനും ഇടയില്‍ റൈന്‍ എയര്‍ ആഴ്ച തോറും 2 സര്‍വീസുകളാണ് ആരംഭിക്കാനിരിക്കുന്നത്. ബുഡാപെസ്റ്റ്, മാള്‍ട്ട എന്നിവിടങ്ങളിലേക്ക് വര്‍ഷത്തില്‍ ചില റൂട്ടുകളും റൈന്‍ എയര്‍ നടത്തിവരുന്നുണ്ട്. സമ്മര്‍ സീസണ്‍ അടുത്തതോടെ എയര്‍ ലൈനുകള്‍ പുതിയ റൂട്ടുകള്‍ ക്രമീകരിച്ചു വരികയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: