കാത്തിരിപ്പിന് വിരാമമാകുന്നു; മൂന്നുനാള്‍ക്കകം ‘പ്രേമബുസ്സാട്ടോ’ അണിയറയില്‍നിന്നു അരങ്ങിലേക്ക്…

ഡബ്ലിന്‍: ഐറിഷ് മലയാളികള്‍ ഏറെ ദിവസങ്ങളായി കാത്തിരിക്കുന്ന നാടകം ‘പ്രേമബുസ്സാട്ടോ’13 ആം തീയതി ശനിയാഴ്ച വെകീട്ട് 5.30 നു അരങ്ങിലേക്ക്. മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി ഡോക്ടര്‍ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കുന്ന നാടകമാണ് ‘പ്രേമബുസാട്ടോ’. താലയിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിലാണ് പ്രവാസികളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ദൃശ്യവിസ്മയം അരങ്ങേറുന്നത്.

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരും അഭിനേതാക്കളും ആണ് വിവിധ കഥാപാത്രങ്ങളായി ഈ നാടകത്തില്‍ വേഷപ്പകര്‍ച്ച നടത്തുന്നത്. 350 ഓളം നാടകങ്ങള്‍ അരങ്ങിലെത്തിച്ച ഡോക്ടര്‍ സാംകുട്ടിയുടെ അനുഭവസമ്പത്തും പ്രതിഭയും സമ്മേളിക്കുന്ന ഈ നാടകം ഒരു കലാവിരുന്നായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

കലാ-സാംസ്‌കാരിക സംഘടനയായ ‘മലയാളം’ നിര്‍മിക്കുന്ന ഈ നാടകത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ വിന്‍ഡോര്‍സ് ബെല്‍ഗാര്‍ഡ് നിസ്സാന്‍, ഡെയിലി ഡിലൈറ്റ് ഫുഡ് പ്രോഡക്ട്, കോണ്‍ഫിഡന്റ് ട്രാവെല്‍സ് എന്നിവരാണ്. ഇനിയും ടിക്കറ്റ് വാങ്ങിയിട്ടില്ലാത്തവര്‍ക്കു http://www.wholelot.ie യില്‍ നിന്നോ താഴെ കൊടുത്തിരിക്കുന്ന വരെ ബന്ധപ്പെട്ടോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

Eldho 089 4126421
Vijay 087 7211654
Basil 087 7436038

Share this news

Leave a Reply

%d bloggers like this: