സ്ഥാനമാറ്റം സംഭവിച്ച അവയവങ്ങളുമായി അമേരിക്കക്കാരി ജീവിച്ചത് 99 വര്‍ഷം; അത്ഭുതപ്പെട്ട് വൈദ്യശാസ്ത്രലോകം

രണ്ട് വര്‍ഷം മുന്‍പ് മരിച്ച റോസ് മേരി ബെന്റലി എന്ന 99കാരിയുടെ ആരോഗ്യനിലയ്ക്ക് ധാരാളം സവിശേഷതകളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റി ഗവേഷണം ആരംഭിച്ചത്. ഞെട്ടിക്കുന്ന അന്വേഷണ ഫലങ്ങളാണ് പുറത്തുവന്നത്. റോസ് മേരി 99 വര്‍ഷം ജീവിച്ചത് സ്ഥാനഭ്രംശം സംഭവിച്ച അവയവങ്ങളുമായാണ്. അതായത് കരളും ആമാശയവും ഉള്‍പ്പടെയുള്ളവ തെറ്റായ സ്ഥാനത്ത്. ഇരുപത്തിരണ്ടായിരത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ അപകടാവസ്ഥയെക്കുറിച്ച് പഠിച്ചുവരികയാണ് ഇപ്പോള്‍ ശാസ്ത്രലോകം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയുടെ പേര് സൈറ്റസ് ഇന്‍വെര്‍സസ് ലെവോകാര്‍ഡിയ എന്നാണ്. അതായത് ഹൃദയവും കരളും ഒക്കെ സ്ഥാനം തെറ്റിയിരിക്കുക. റോസ്മേരിയുടെ വയറും കരളും മറ്റ് ആന്തരാവയങ്ങളും ശരീരത്തിന്റെ വലത് ഭാഗത്തോട് ഒട്ടി നില്‍ക്കുമ്പോള്‍ ഹൃദയം മാത്രം ഇടതുഭാഗത്തോട് ചേര്‍ന്നുമായിരുന്നു നിന്നിരുന്നത്. അവരുടെ വീട്ടുകാര്‍ക്കാര്‍ക്കും ഈ അത്യാപകടകരമായ രോഗാവസ്ഥയെക്കുറിച്ച് അറിയുകയേ ഇല്ലായിരുന്നു.!

മുന്‍പ് ഇതേ അവസ്ഥ സ്ഥിരീകരിച്ചിരുന്ന രണ്ട് പേര്‍ 70 വയസിനടുത്ത് വരെ ജീവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ ഇത്തരം രോഗികള്‍ അതിജീവിക്കാറുള്ളൂ. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതിലധികം ഇടങ്ങളില്‍ ഭര്‍ത്താവുമൊരുമിച്ച് യാത്ര ചെയ്തിരുന്ന റോസ് മേരിക്ക് അവയവങ്ങളുടെ സ്ഥാനഭ്രംശം കൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നനങ്ങള്‍ ഒന്നും ഇല്ലാതിരുന്നെന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: