കാവന്‍ ഡേ പ്രൗഢഗംഭീരമാക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍

കാവന്‍: വൈവിധ്യപൂര്‍ണ്ണമായ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനതായ മൂല്യങ്ങള്‍ പുതു തലമുറക്ക് കൈമാറാന്‍ ലക്ഷ്യമാക്കി രൂപംകൊണ്ട കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനം അതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. മാര്‍ച്ച് മാസം മുപ്പതാം തീയതി ബാലിഹൈസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ വാര്‍ഷിക ആഘോഷവേളയില്‍ ബഹുമാന്യനായ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ കാവന്‍-മൊനാഗന്‍ സെനറ്റര്‍ ജോസഫ് ഓ റെയിലി എന്നിവര്‍ വിശിഷ്ടതിഥികളായി പങ്കെടുത്തു. കാവന്‍ ഡി എന്ന ഈ ആഘോഷവേള മുഖ്യാതിഥികളുടെ സാന്നിധ്യം കൊണ്ട് തന്നെ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ചരിത്രത്തിലെ ഒരു അവിസ്മരണീയ മുഹൂര്‍ത്തമാണ്.

2019 കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിതിന്‍ ഫ്രാന്‍സിസ്, സെക്രട്ടറി സൂസന്‍ മാത്യു, ട്രഷറര്‍ ഷണ്മുഖ സുന്ദര്‍ എന്നിവരോടൊപ്പം എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയുടെ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചു. വര്‍ണ്ണാഭമായ സായാഹ്നത്തില്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന വിവിധം കലാ വിരുന്നുകളും ആഘോഷരാവിന്റെ മാറ്റ് കൂട്ടി.

Share this news

Leave a Reply

%d bloggers like this: