ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഐറിഷുകാര്‍ക്ക് ജാഗ്രത നിര്‍ദേശം: സ്‌ഫോടനം തുടര്‍ന്നും സംഭവിച്ചേക്കാമെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍

ഡബ്ലിന്‍ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഐറിഷ് വിദേശകാര്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 300 നോട് അടുക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് യു.കെ, തുര്‍ക്കി, പോര്‍ട്ടുഗല്‍ ,യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 39 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ആക്രമണത്തില്‍ 8 ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്റ്റീരീകരിച്ചു . മരണപെട്ടവരില്‍ ഐറിഷുകാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശ്രീലങ്കയില്‍ ഐറിഷ് എംബസി ഇല്ലാത്തതിനാല്‍ ഐറിഷ് ടൂറിസ്റ്റുകള്‍ ശ്രീലങ്കന്‍ കോണ്‍സുലേറ്റുമായോ, ഇന്ത്യയിലെ ഐറിഷ് എംബസ്സിയുമായോ ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കി.

ശ്രീലങ്കയില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാണെങ്കിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ശ്രീലങ്കയിലുള്ള ഐറിഷ് ടുറിസ്റ്റുകള്‍ക്ക് ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 8 ഇടങ്ങളില്‍ ഉണ്ടായ സ്‌ഫോടനകള്‍ക്ക് ശേഷം തുടര്‍ന്നും ശ്രീലങ്കയില്‍ പലയിടങ്ങളിലും ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടെ വീണ്ടും സ്‌ഫോടന സാധ്യത നിലനില്‍ക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പ് നല്കുന്നു.

പലയിടങ്ങളിലായി സ്‌ഫോടനം നടന്ന ശേഷം ശ്രീലങ്കയിലെ പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും ബോംബ് നിര്‍വീര്യമാക്കിയിരുന്നു. രാജ്യത്ത് ബോംബ് സ്‌കോഡിന്റെ പരിശോധനകള്‍ തുടരുകയാണ്. ആരാധനാലയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി എല്ലായിടത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: