കേരളത്തില്‍ ഇത്തവണ കനത്ത പോളിംഗ് : വയനാട്ടില്‍ ഇരുപത് വര്‍ഷത്തിനുള്ളിലെ മികച്ച പോളിങ്


ലോക്‌സഭയിലേക്കുള്ള കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇത്തവണത്തേത് കനത്ത പോളിംഗ് ആണെന്ന് വിലയിരുത്തല്‍. വൈകുന്നേരം 6 മണിവരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചിരുന്ന സമയം. 6 മണിവരെ വോട്ട് ചെയ്യാനായി ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകും.

കേരളത്തെയും കേന്ദ്രത്തെയും വിലയിരുത്തുന്നതാകും ഇത്തവണത്തെ പോളിങ്. ചിലയിടങ്ങളിലെ വോട്ടിങ് മെഷീനുകളിലെ തകരാര്‍ സംഭവിച്ചത് ഒഴിച്ചാല്‍ കനത്ത പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് വയനാടും കണ്ണൂരുമാണ്. വയനാട്ടില്‍ 20 വര്‍ഷത്തെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്നത് പോളിംഗ് ശതമാനം ഉയര്‍തതുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ബൂത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു നേരെ കയ്യേറ്റ ശ്രമം നടന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു, എന്നാല്‍ ഇത്തവണ പോളിങ് ശതമാനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചിലയിടത്ത് നടന്ന അനിഷ്ടസംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ ശാന്തമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്.

Share this news

Leave a Reply

%d bloggers like this: