ഡബ്ലിന്‍ ബ്ളാക്ക് റോക്ക് ബാലിബ്രാക്കിലെ കോട്ടയം കല്ലറ സ്വദേശി നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്ളാക്ക് റോക്ക് ബാലിബ്രാക്കിലെ കോട്ടയം കല്ലറ സ്വദേശി മത്തായി പാറപുറത്തു (92) ഇന്ന് വെളുപ്പിന് നിര്യാതനായി. മൂന്ന് വര്‍ഷത്തോളമായി ബ്‌ളാക്ക്‌റോക്ക് ബാലിബ്രാക്കിലെ മകന്‍ ജ്യോതിസ് മാത്യുവിന്റെ വസതിയിലായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. റിട്ടയേഡ് അധ്യാപകനും,കല്ലറ സഹകരണബാങ്ക് പ്രസിഡണ്ടുമായിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

പരേതനറെ അഞ്ച് മക്കളില്‍ മൂന്ന് പേരും അയര്‍ലണ്ടിലാണ് താമസിക്കുന്നത്. ഭാര്യ ചിന്നമ്മ മാഞ്ഞൂര്‍ പുതുശേരി കുടുംബാംഗമാണ്.
മക്കള്‍ :പ്രസന്നമോള്‍ ജോയി കൈപ്പുഴ (ഡോണഗേല്‍ ,അയര്‍ലണ്ട്)
ജ്യോതിസ് മാത്യു (Ex-IAF, ക്നാനായ കത്തോലിക്കാ അസോസിയേഷന്‍ അയര്‍ലണ്ട് മുന്‍ പ്രസിഡണ്ട്)
നൈല്‍സി പീനോ കൈപ്പുഴ(ഡോണഗേല്‍ ,അയര്‍ലണ്ട്)

ലിന്‍സി ജെറി ഏറ്റുമാനൂര്‍(അമേരിക്ക)
ബിന്‍സി സേവ്യര്‍ പിറവം (അമേരിക്ക)
സംസ്‌കാരം പിന്നീട് .

മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: