ഇന്ത്യയില്‍ നിന്ന് 186 ആളുകള്‍ ഉള്‍പ്പെടെ 2,400 പേര്‍ക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിക്കും

ഡബ്ലിന്‍ : വിവിധ രാജ്യങ്ങള്‍ നിന്നുള്ള 2,400 പേര്‍ക്ക് ഇന്ന് ഐറിഷ് പൗരത്വം നല്‍കുമെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. പോളണ്ട്, യു.കെ , റൊമാനിയ, ഇന്ത്യ, നൈജീരിയ തുടങ്ങി 90 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക.

യു.കെയില്‍ നിന്നും ഇത്തവണ പൗരത്വം നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചത്തിരിഞ്ഞു നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പോസ്റ്റല്‍ ആയി അയച്ചു നല്‍കും. ഡബ്ലിന് പുറത്തു വെച്ച് നടക്കുന്ന രണ്ടാമെത്തെ പൗരത്വദാന ചടങ്ങാണിത്.

ഭാവിയിലും ഈ ചടങ്ങുകള്‍ കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുമെന്നും ജസ്റ്റിസ് വകുപ്പ് മന്ത്രി അറിയിച്ചു. പുതിയതായി പൗരത്വം സ്വീകരിക്കുന്നവര്‍ അയര്‍ലണ്ടിന്റെ സാംസ്‌കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവര്‍ ആയിരിക്കണമെന്ന് മന്ത്രി ഫ്‌ളാനഗന്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങള്‍ നിന്നുള്ളവരെ സ്വന്തം സമൂഹത്തോട് ചേര്‍ത്തുവെച്ചിട്ടുള്ള പാരമ്പര്യമാണ് അയര്‍ലണ്ടിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 181 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അയര്‍ലന്‍ഡ് ഇതുവരെ പൗരത്വം അനുവദിച്ചിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: