ഇലക്ട്രിക് ഷോക്ക് : ആപ്പിള്‍ വോള്‍ പ്ലഗ് അഡാപ്റ്റര്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍ : ഇലക്ട്രിക് ഷോക്ക്, പൊട്ടിത്തെറി എന്നിവയെ തുടര്‍ന്ന് ആപ്പിള്‍ വോള്‍ പ്ലഗ് അഡാപ്റ്റര്‍ തിരിച്ച് വിളിക്കുന്നു. 2003 മുതല്‍ 2010 വരെ മാക് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പം വിലക്കപ്പെട്ട ചാര്‍ജര്‍ ആണ് അടിയന്തിരമായി തിരിച്ചെടുക്കുന്നത്. അയര്‍ലന്‍ഡ്, യു.കെ, സിങ്കപ്പൂര്‍ എന്നിവടങ്ങളില്‍ വ്യാപകമായി വില്പനയില്‍ ഉണ്ടായിരുന്ന ഉത്പന്നത്തില്‍ നിന്ന് ഷോക്ക് ഉണ്ടായതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ആഗോളതലത്തില്‍ മൊത്തം 6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയില്‍ ചില ചാര്‍ജറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. നിലവില്‍ ഇത് ഉപയോഗിക്കുന്നവര്‍ ഉത്പന്നം കമ്പനിയില്‍ തിരിച്ച് ഏല്പിച്ച് പുതിയ അഡാപ്റ്റര്‍ സൗജന്യമായി കൈപ്പറ്റാന്‍ കമ്പനി നിര്‍ദേശിക്കുന്നു. ഇയു.എസ്.ബി അഡാപ്റ്ററുകള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കില്ല. ഇത് ഉപയോഗിക്കുന്നതില്‍ തകരാറില്ലെന്നും കമ്പനി വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: