അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പു സജീവമാകുന്നു : മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വായ്പ്പാ തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകളെ കരുതിയിരിക്കാന്‍ ഗാര്‍ഡ മുന്നറിയിപ്പ്. മോര്‍ട്ടഗേജ് അടക്കമുള്ള വായ്പകള്‍ താമസം കൂടാതെ ലഭ്യമാക്കും എന്ന് ഉറപ്പ് നല്‍കികൊണ്ട് ഇടപാടുകാരെ ആകര്‍ഷിക്കുന്ന ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായാണ് മുന്നറിയിപ്പ്.

ഇടപാട്ടുകാരില്‍ നിന്നും വന്‍ പ്രോസസ്സിംഗ് ഫീ ഈടാക്കി കൊണ്ടുമാണ് ഇത്തരം സംഘങ്ങള്‍ വ്യാജ വായ്പ വാഗ്ദാനം നല്‍കുന്നത്. ബാങ്കില്‍ നിന്നും വായ്പ അപേക്ഷകള്‍ നിരസിക്കപെട്ടവരാണ് പ്രധാനമായും തട്ടിപ്പിന് ഇരകള്‍ക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ഇല്ലാത്ത ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വായ്പ വാഗ്ദാനത്തില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ രാജ്യത്തെ ധനകാര്യ വകുപ്പും പൊതുജന മുന്നറിയിപ്പ് നല്‍കിയിരുന്നു.

വളരെ കുറച്ചു ദിവസത്തിനുള്ളില്‍ യാതൊരു രേഖകളും ആവശ്യമില്ലാതെ ലോണ്‍ അനുവദിച്ചുനല്കും എന്ന തലകെട്ടില്‍ ഓണ്‍ലൈന്‍ പരസ്യങ്ങളും അയര്‍ലണ്ടില്‍ സജീവമാണ്.ഇടപടുകാരില്‍ നിന്നും വന്‍ പ്രോസസ്സിംഗ് ഫീ ഈടാക്കി മുങ്ങുന്ന ഇത്തരം തട്ടിപ്പുകാരെ പിന്നീട് കണ്ടെത്താനും കഴിയാറില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: