റിമി ടോമി വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നു


കൊച്ചി : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും, ടെലിവിഷന്‍ ഷോ കളില്‍ നിറസാന്നിധ്യവുമായ റിമിടോമി വിവാഹമോചിതയാകുന്നതായി വാര്‍ത്ത. നീണ്ട 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു കൊണ്ട് റിമി എറണാകുളം കുടുംബകോടതില്‍ വിവാഹമോചനം ആവശ്യപ്പെട്ട് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്‌തെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെ മ്യൂസിക്കല്‍ കരിയറിന് തുടക്കമിട്ട റിമി 2002 ഇല്‍ പുറത്തുവന്ന മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍…..എന്ന ഗാനത്തിലൂടെയാണ് മലയാളികളുടെ ഇഷ്ട ഗായികയായി മാറിയത്. ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ചലച്ചിത്ര ഗാനരംഗത്തേക്കു കടന്നു വന്നത്. തുടര്‍ന്ന് മലയാളത്തിലെ വിവിധ ടെലിവിഷന്‍ ഷോകളിലും സാന്നിധ്യമായിമാറി.

ഡികെ

Share this news

Leave a Reply

%d bloggers like this: