ബ്രിഡ്ജ് ഒരുങ്ങി (ബ്രിഡ്ജ് 2019, ഇന്റര്‍നാഷണല്‍ ഫുഡ് & കള്‍ച്ചറല്‍ ഫെസ്റ്റ്)

അയര്‍ലണ്ടിലെ കലാസാംസ്‌കാരിക മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC, Blanchardstown) ഫിന്‍ഗല്‍ കൗണ്ടി കൗണ്‌സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്‌ടൌണ്‍ ഷോപ്പിംഗ് സെന്ററിനോട് ചേര്‍ന്നുള്ള മില്ലെനിയം പാര്‍ക്ക് മൈതാനത്ത് (North end of millennium park located near McDonald’s drive thru and Krispy Kreme) ഈ ശനി, ഞായര്‍ (മെയ് 4 ,5 തീയതികളില്‍) സംഘടിപിക്കുന്ന ‘ബ്രിഡ്ജ് 2019’ എന്ന ഫുഡ് & കള്‍ച്ചറല്‍ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഭാരതീയ സമൂഹത്തിനോടപ്പം, അയര്‍ലന്‍ഡ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ്, ആഫ്രിക്ക , അമേരിക്ക, പേര്‍ഷ്യന്‍ മേഖലകളില്‍ നിന്നുള്ളവരെയും, ടൂറിസ്റ്റ്കളേയും ഒന്നിച്ചൊരു കുടക്കീഴില്‍ എത്തിച്ച് രണ്ട് ദിവസം നീളുന്ന വിവിധയിനം കലാ സാംസ്‌ക്കാരിക പരിപാടികള്‍, സൗത്ത് & നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളോടൊപ്പം, സ്പാനിഷ്, മൊറോക്കന്‍, ലെബനീസ്, പോര്‍ട്ടുഗീസ് ഫുഡ് സ്റ്റാളുകള്‍, ഭാരതീയ കലാപരിപാടികളോടൊപ്പം ഐറീഷ് ഡാന്‍സ്, ബാലെ, ബെല്ലി ഡാന്‍സ് ഉള്‍പ്പെടെ വിവിധയിനം നൃത്തനാട്യയിനങ്ങളും കോര്‍ത്തിണക്കിയുള്ള സ്റ്റേജ് ഇനങ്ങളും ഈ ഷോയുടെ ഭാഗമാകുന്നു.

അയര്‍ലണ്ടില്‍ വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് മറ്റ് ദേശക്കാരുമായി സംവദിക്കാനും, ഫുഡ് & കള്‍ച്ചറല്‍ മേളയില്‍ പങ്കെടുക്കാനുമുള്ള ഈ സുവര്‍ണ്ണാവസരം ഇന്ത്യന്‍ ഫാമിലി ക്ലബിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ വിപുലമായി നടപ്പിലാക്കാനുള്ള പ്രയത്‌നത്തെ ഒരു വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കലാ പരിപാടികള്‍ ആസ്വദിക്കാനുള്ള അവസരം പൂര്‍ണ്ണമായും സൗജന്യമാണ്.

Share this news

Leave a Reply

%d bloggers like this: