പാര്‍ലമെന്റ് സമ്മേളനത്തിലെ ‘സ്വര്‍ഗീയ പിതാവ്’ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ നീക്കം; ഓസ്ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു

വിക്ടോറിയ: ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന വിക്ടോറിയ സംസ്ഥാനത്തെ പതിവ് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ഓസ്ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം കത്തോലിക്കാ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണ് വിക്ടോറിയ. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ആശങ്കാകുലരാണ് വിശ്വാസീസമൂഹം.

വിക്ടോറിയന്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പതിവിനെതിരെ രംഗത്തെത്തിയത്. അവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം വിക്ടോറിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അപ്പര്‍ ഹൗസ് കമ്മിറ്റി പരിഗണിക്കുകയാണിപ്പോള്‍. അനുകൂല തീരുമാനമുണ്ടാകാനുള്ള പ്രാര്‍ത്ഥനകളും വിശ്വാസികള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, നിയമസംവിധാനത്തിലെ സുപ്രധാനം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രിസ്തീയ നാമധാരികളായ മന്ത്രിമാര്‍പോലും പ്രാര്‍ത്ഥന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പടുന്നത് വിശ്വാസികളെ കൂടുതല്‍ ദുഃഖത്തിലാക്കുന്നുണ്ട്.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയോടെ പാര്‍ലമെന്റിന്റെ അനുദിന സമ്മേളനം ആരംഭിക്കുന്ന പതിവ് 1918ലാണ് ആരംഭിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റും രാജ്യത്തെ എല്ലാ സംസ്ഥാന സഭകളും ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയോടെയാണ് സഭാസമ്മേളനം ആരംഭിക്കാറുള്ളതും. വിക്ടോറിയിലേതിന് സമാനമായ നീക്കം കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലെ ഫെഡറല്‍ പാര്‍ലമെന്റിലും നടന്നെങ്കിലും അത് പരാജയപ്പെട്ട സാഹചര്യം വിശ്വാസീസമൂഹത്തിന് കരുത്തുപകരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: