കിങ് ജോം നാം വധം: വിയറ്റ്നാം പൗരയ്ക്ക് മോചനം

ക്വലാലംപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുകയായിരുന്ന വിയറ്റ്നാം യുവതിയെ മലേഷ്യ വിട്ടയച്ചു. വിയറ്റ്നാം പൗരയായ ഡോണ്‍ തി ഹുവോങിനെയാണ് വിട്ടയച്ചത്. 2017 ഫെബ്രുവരിയിലാണ് ക്വലാലംപുര്‍ വിമാനത്താവളത്തില്‍വെച്ച് കിം ജോങ് നാം വിഷപദാര്‍ഥം ശ്വസിച്ച് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ പൗരയായ സിതി ഐസ്യയെയും ഡോണിനെയും മലേഷ്യ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ മറ്റൊരുപ്രതിയായ ഇന്‍ഡൊനീഷ്യന്‍ പൗരയുമായ സീതി ഐസ്യയെന്ന യുവതിയെ മലേഷ്യന്‍ കോടതി മുന്‍പ് സ്വതന്ത്രയാക്കിയിരുന്നു. ഇതിനു പിന്നാലെഡോണ്‍ അറ്റോര്‍ണി ജനറലിനെ സമീപിച്ചെങ്കിലും മലേഷ്യ മോചിപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. മലേഷ്യന്‍ പ്രോസിക്യൂട്ടരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡോണിനെ മോചിപ്പിക്കുന്നത്. നിരോധിച്ച ലിക്വിഡ് വി.എക്സ് എന്ന രാസപദാര്‍ഥമാണ് കിം ജോങ് നാമിനെ കൊല്ലാനായി ഉപയോഗിച്ചത്.

Share this news

Leave a Reply

%d bloggers like this: