തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ ശ്രീലങ്കന്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍


തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്റില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ശ്രീലങ്കന്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മംലൂക് ജൂത്ത് മില്‍കാന്‍ ഡയസ് എന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയ പേര്. ഇയാളില്‍ നിന്നും വര്‍ക്കലയില്‍ നിന്നും നഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിച്ചതായി പോലീസ് അറിയിച്ചു.

ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലെന്നും പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായി ഇയാള്‍ സംസാരിക്കുന്നതില്‍ പോലീസ് സംശയം പ്രകടിപ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ ശ്രീലങ്കന്‍ പോലീസുമായും സ്‌പെഷ്യല്‍ ബ്രാഞ്ച് ബന്ധപ്പെട്ടേക്കുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: