ജോലി സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കാന്‍ തീര്‍ത്ഥാടനം ഫലപ്രദമെന്ന് പഠനങ്ങള്‍; ലങ്കാസ്റ്റര്‍, സ്ട്രാത്ക്ലൈഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ഗവേഷകരാണ് റിപ്പോര്‍ട്ടിന് പിന്നില്‍…

ഫ്രാന്‍സ്: ജോലിസ്ഥലത്ത സമ്മര്‍ദം പരിഹരിക്കാനും മനസ് സ്വസ്ഥമാകാനും തീര്‍ത്ഥാടനം ഏറ്റവും ഫലപ്രദമാണെന്ന് പഠനങ്ങള്‍. മൂന്നു വര്‍ഷം നീണ്ട സര്‍വേകള്‍ക്കുശേഷം ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയ വസ്തുതയാണിത്. ലങ്കാസ്റ്റര്‍, സ്ട്രാത്ക്ലൈഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദിലേക്ക് സ്ഥിരമായി തീര്‍ത്ഥാടനം നടത്തിയവരെ മൂന്നു വര്‍ഷത്തോളം അഭിമുഖം നടത്തിയശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിത്. അതുപോലെ ഏതെങ്കിലും ധ്യാനത്തില്‍ സംബന്ധിക്കുന്നതും ഉപകാരപ്രദമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരുമൊത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജോലിയില്‍ കൂടുതല്‍ മികവ് തെളിയിക്കാനും സമ്മര്‍ദങ്ങളെ അതിജീവിക്കാനും ഇതേറെ സഹായിക്കുമെന്നും ഇവര്‍ പറയുന്നു. ‘ന്യൂട്ടെല്ല’യുടെ സ്ഥാപകന്‍ പതിവായി തന്റെ മാനേജരും ജീവനക്കാരുമൊത്ത് ലൂര്‍ദിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ടായിരുന്നു. ബിസിനസ് വിജയത്തിന് മാതാവിന്റെ മാധ്യസ്ഥം ഏറെ സഹായിച്ചിട്ടുണ്ടെന്ന അനുഭവസാക്ഷ്യം അദ്ദേഹം പലയിടങ്ങളിലും ഏറ്റുപറഞ്ഞതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

ജോലി സമ്മര്‍ദം ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും. അവ പരിഹരിക്കാന്‍ പല മാര്‍ഗങ്ങള്‍ പരീക്ഷിക്കാത്തവരും ഉണ്ടാവില്ല. എങ്കില്‍ ലങ്കാസ്റ്റര്‍, സ്ട്രാത്ക്ലൈഡ് യൂണിവേഴ്സിറ്റികളിലെ ഗവേഷകസംഘം മുന്നോട്ടുവെക്കുന്ന കാര്യം പരീക്ഷിച്ചുനോക്കുകയാണ് പല ജീവനക്കാരും.

Share this news

Leave a Reply

%d bloggers like this: