റഷ്യയിലെ മോസ്‌കോ ഷെരെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീ പിടിച്ച് 41 മരണം

വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ തീ പിടിച്ച് 41പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്‌കോയില്‍ ഷെരെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. റഷ്യയിലെ എയ്‌റോഫ്‌ലോട്ട് വിമാനക്കമ്പനിയുടെ സുഖോയ് സൂപ്പര്‍ജെറ്റ് 100 വിമാനമാണ് ക്രാഷ് ലാന്‍ഡിങ് ചെയ്തത്.

വിമാനം ക്രാഷ് ലാന്‍ഡിങ് നടത്തുന്നതിന്റെയും തീപ്പിടിത്തമുണ്ടാകുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീപ്പിടിച്ച വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതും പിന്നീട് നിന്നതിനു ശേഷം മുന്‍വശത്തെ വാതിലിലൂടെ ആളുകള്‍ ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. ആകെ 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 37 പേര്‍ രക്ഷപ്പെട്ടതായി ഒടുവിലെത്തിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11 പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി ദിമിത്രി മാറ്റ്വെയെവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: