ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം : സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കതിരെ ഉയര്‍ന്ന് വന്ന ലൈംഗിക ആരോപണം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയതോടെ സുപ്രീം കോടതി പരിസരത്ത് വനിതാ സംഘടനകളുടെ പ്രതിഷേധം ശക്തമായി.

കൂടുതല്‍ സംഘടന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കടന്നു വന്നതോടെ കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ആരോപിച്ച് മുന്‍ കോടതി ജീവനകാരികൂടിയായ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു.

ഇതോടെയാണ് സംഭവത്തില്‍ വനിതാ സംഘടനകള്‍ ഇടപെട്ടുതുടങ്ങിയത് . നോ ക്ലീന്‍ ചിറ്റ് എന്നെഴുതിയ പ്ലേ കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ കോടതിയിലെത്തിയത്. വനിതാ സംഘടനകള്‍ക്കൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: