വൈദികനില്‍ നിന്നും സൈനിക സേവനത്തിലേക്ക് : ഫാദര്‍ ജിസ് ജോസ് ഇനി നായിക് സുബേദാര്‍

വൈദികന്‍ ആയിരുന്നിട്ടും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഫാദര്‍ ജിസ് ജോസിനെ കരസേനയില്‍ എത്തിച്ചത്. സേനയില്‍ മത അദ്ധ്യാപകരുടെ ഒഴിവ് കണ്ടപ്പോള്‍ ഉടന്‍ അപേക്ഷ നല്‍കി. പ്രവേശന പരീക്ഷ, അഭിമുഖം, മെഡിക്കല്‍ ടെസ്റ്റ് എന്നി ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി പൂനയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ നിയമനവും ലഭിച്ചു.

കരസേന നിയമിച്ച 19 ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരില്‍ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വര്‍ഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളില്‍ സേവനത്തിനായി ഫാദര്‍ ജിസും ഉണ്ടാകും.കോതമം?ഗലം കല്ലൂര്‍ക്കാട് സ്വദേശിയായ ഫാദര്‍ ജിസ് ജോസ് ആലുവ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് അം?ഗമാണ്. 2015ലാണ് വൈദിക പട്ടം സ്വീകരിച്ചത്. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിഎയും എംസിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: