ഹൈദരാബാദ് സ്വദേശി ലണ്ടനില്‍ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശി ലണ്ടനില്‍ കു ത്തേറ്റ് മരിച്ചു. ടൊസ്‌കോ സൂപ്പര്‍ മര്‍ക്കറ്റിലെ മാളിലെ ജീവനക്കാരനായ മുഹമ്മദ് നദീമുദ്ദീനാണ് അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. ആറ് വര്‍ഷമായി ലണ്ടനിലാണ് നദീമുദ്ദീന്‍.

ഏഷ്യക്കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് കുടുംബ സുഹൃത്തായ ഫഹീം ഖുറേഷി പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാര്‍ക്കിങ് സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് മുഹമ്മദ് നദീമുദ്ദീന്റെ കുടുംബം സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: