മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള അമ്മയായി; മാതൃദിനത്തില്‍ പിറന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍…

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. തന്റെ 46ാം വയസില്‍ ബംഗളൂരുവിലാണ് ഇറോം ഷര്‍മിള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിക്‌സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 തകിലോഗ്രാമും ഭാരമുണ്ട്. എന്നാല്‍ സിസേറിയന്‍ ആയതിനാല്‍ ചെറിയ അസ്വസ്ഥതകള്‍ ഇറോമിനുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെ മണിപ്പൂര്‍ സമരനായിക ഇറോം വിവാഹം കഴിച്ചത്. ഇതോടെ മണിപ്പൂര്‍വിട്ട് ദക്ഷിണേന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. മണിപ്പൂരില്‍ സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചായിരുന്നു ഇറോം സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയത്. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷമായിരുന്നു ആ ഇതിഹാസ സമരം.

സമരം രംഗംവിടുകയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നുമായിരുന്നു പ്രഖ്യാപനം. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: