ബ്രസീലില്‍ 42 തടവുകാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബ്രസീലില്‍ 42 തടവുകാര്‍ കൂടി കൊല്ലപ്പെട്ടു. ആമസോണ്‍ കാടുകള്‍ക്കടുത്തുള്ള മാനസിലെ നാലു ജയിലുകളിലാണ് തടവുകാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2017 ജനുവരിയിലും, വടക്കു കിഴക്കന്‍ ബ്രസീലിലെ ജയിലില്‍ നടന്ന അക്രമങ്ങളില്‍ ഏതാണ്ട് 150 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. അവിടുത്തെ രണ്ട് വലിയ മയക്കുമരുന്ന് വിഭാഗങ്ങളായ ഫസ്റ്റ് ക്യാപിറ്റല്‍ കമാന്‍ഡും, റെഡ് കമാന്‍ഡും തമ്മിലായിരുന്നു അന്ന് രക്ത രൂക്ഷിതമായ ആക്രമണം നടന്നത്.

ആമസോണസ് സ്റ്റേറ്റ് ജയില്‍വകുപ്പ് കൊല്ലപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ചു. നാലു ജയിലുകളും പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുപുള്ളികളുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. എന്നാല്‍, ഇത്രയുംപേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാത്തത് ചേരിപ്പോരിനും കലാപത്തിനും ജയില്‍ചാടല്‍ ശ്രമങ്ങള്‍ക്കുമാണ് വഴിവയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: