ട്രംപുമായുള്ള ഉച്ചകോടി പരാജയം; കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഎസിലെ പ്രത്യേക സ്ഥാനപതി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വകവരുത്തി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍. ദക്ഷിണകൊറിയന്‍ ദിനപത്രം ചോസുന്‍ ലിബോ വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനാണ് അഞ്ച് ഉദ്യോഗസ്ഥരെ കിം വകവരുത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ഹാനോയ് ഉച്ചകോടിയുടെ ഒരുക്കങ്ങളുമായി കിമ്മിനൊപ്പം സജീവമായിരുന്ന കിം ഹ്യോക് ചോലി ഉള്‍പ്പെടെയുള്ളവരെയാണ് ഭരണാധികാരി മരണശിക്ഷ നടപ്പാക്കിയത്.

ചോസുന്‍ ലിബോ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ പരമോന്നത നേതാവിനെ വഞ്ചിച്ചതിന്റെ പേരിലാണ് കിമ്മിന്റെ ഫയറിങ് സ്‌ക്വാഡ് ഉന്നത ഉദ്യോഗസ്ഥരുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് വിവരം. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനുശേഷമാണ് കഴിഞ്ഞ മാര്‍ച്ചിലാണ് കിം ഹ്യോക് ചോലിനെയും നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചത്. മിറിം വിമാനത്താവളത്തില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കിം ഹ്യോക് ചോലിനൊപ്പം കൊലചെയ്യപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

അതിനിടെ, ഹാനോയ് ഉച്ചകോടിക്കിടെ പരിഭാഷയില്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ കിമ്മിന്റെ ദ്വിഭാഷി ഷിന്‍ ഹെ യോങ്ങിനെ ജയിലിലടച്ചതായും വിവരമുണ്ട്. കരാറിനില്ലെന്നു യുഎസ് പ്രസിഡന്റ് അറിയിച്ചപ്പോള്‍ കിമ്മിന്റെ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചില്ലെന്നതാണു കുറ്റം. അതേസമയം, പുതിയ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ ദക്ഷിണ ഉത്തര കൊറിയ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ദക്ഷിണ കൊറിയയിലെ ഇരു രാജ്യങ്ങളുടെയും ഐക്യ മന്ത്രാലയവും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്ന മന്ത്രാലയമാണിത്.

Share this news

Leave a Reply

%d bloggers like this: