വാറന്‍ ബുഫെക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള ലേലം; 45 ദശലക്ഷം ഡോളറിന് പിടിച്ച് അജ്ഞാതന്‍

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായ വാറണ്‍ ബുഫെക്കൊപ്പം ഒരൊറ്റ ദിവസത്തെ ഉച്ചഭക്ഷണം കഴിക്കുന്നതിന് 4.5 ദശലക്ഷം ഡോളര്‍ മുടക്കാന്‍ തയ്യാറായി ഒരാള്‍ രംഗത്ത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഭവന രഹിതരെ സഹായിക്കാന്‍വേണ്ടി ഗ്ലൈഡ് ഫൗണ്ടേഷനാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. ഇ-ബേ വഴി നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി 4,567,888 ഡോളറിനാണ് ലേലം പടിച്ചത്. 2012-ലും 2016-ലും ഏകദേശം 3.5 ദശലക്ഷം ഡോളര്‍ നല്‍കി ലേലംകൊണ്ടതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

ഇരുപതാം തവണയാണ് ബെര്‍ക്ക്‌ഷൈര്‍ഹാതാവെ സി.ഇ.ഒ-യായ വാറണ്‍ ബുഫെ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. വിജയിക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരമുണ്ടാകും. 25,000 ഡോളര്‍ മുതലാണ് ആദ്യം ലേലം ആരംഭിച്ചത്. 2010-വരെയൊക്കെ ആകെ 2 മില്യണ്‍ ഡോളറില്‍ താഴെമാത്രമാണ് സ്വരൂപിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ബുഫെ വന്നതോടെ ഇതിനകംതന്നെ 30 ദശലക്ഷം ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു.

ലേലത്തില്‍ വിജയിച്ച വ്യക്തിക്കും അദ്ദേഹത്തിന്റെ ഏഴ് സുഹൃത്തുക്കള്‍ക്കും ന്യൂയോര്‍ക്ക് നഗരത്തിലെ ‘സ്മിത്ത് ആന്‍ഡ് വൊല്ലന്‍സ്സ്‌കി’ റസ്റ്റൊറന്റില്‍ നിന്നും ബുഫെനൊപ്പം ഡിന്നര്‍ കഴിക്കാം.

Share this news

Leave a Reply

%d bloggers like this: