ട്രെയിന്‍ യാത്ര സുഖകരമാക്കാന്‍ മസാജിങ്ങുമായി ഇന്ത്യന്‍ റെയില്‍വേ…

യാത്രക്കാര്‍ക്ക് സവാരി സുഖകരമാക്കാന്‍ വ്യത്യസ്ഥ നടപടിയുമായി ഇന്ത്യന്‍ റെയില്‍വെ. യാത്രികര്‍ക്കായി ട്രെയിനുകളില്‍ മസാജിങ് ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. ഒരു തവണത്തേക്ക് 100 രൂപനിരക്കിലായിരിക്കകും മസാജിങ്ങിനുള്ള ചാര്‍ജ്ജ്. അധികവരുമാനത്തിനൊപ്പം, ദീര്‍ഘദൂര സര്‍വീസുകളിലടക്കം സുഖകരമായ യാത്രയും നല്‍കുകയാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

ഇന്‍ഡോറില്‍നിന്ന് ആരംഭിക്കുന്ന 39 ട്രെയിനിലാണ് തുടക്കമെന്ന മസാജിങ് സര്‍വീസ് ആരംഭിക്കുന്നത്. രത്‌ലം ഡിവിഷനില്‍നിന്നാണ് ഈ നിര്‍ദേശം വന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന സര്‍വീസ് വിജയമായാല്‍ മറ്റു സര്‍വീസുകളിലും വ്യാപിപ്പിക്കാനും റെയില്‍ വേ തയ്യാറെടുക്കുകയാണ്. അതേസമയം, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ ബോര്‍ഡ് മീഡിയ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജേഷ് വാജ്‌പേയി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: