40,000 വര്‍ഷം പഴക്കമുള്ള ചെന്നായയുടെ ശിരസ്സ് കണ്ടെത്തി…

40,000 വര്‍ഷം പഴക്കമുള്ള ചെന്നായയുടെ ശിരസ്സ് സൈബീരിയയില്‍ കണ്ടെത്തി. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കിടന്നിരുന്നതിനാല്‍ രോമങ്ങള്‍, പല്ലുകള്‍, തലച്ചോറ്, മുഖത്തെ കോശങ്ങള്‍ എന്നിവയെല്ലാം കേടുകൂടാതെത്തന്നെയുണ്ട്. യാകുറ്റിയയിലെ ആര്‍ട്ടിക്ക് സര്‍ക്കിളിന് അടുത്തുള്ള ഒരു നദീതീരത്തുനിന്നും പ്രദേശവാസിയായ പാവെല്‍ ഇഫിമോവ് എന്നയാളാണ് അത് കണ്ടെത്തിയതെന്ന് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യാകുറ്റിയ സയന്‍സ് അക്കാദമിക്ക് ശിരസ്സ് കൈമാറി. സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി വിടെഷത്തെക്ക് അയച്ചും, ജപ്പാനിലും സ്വീഡനിലുമുള്ള വിദഗ്ദ്ധരുടെ സഹകരണത്തോടെയുമാണ് ചെന്നായയുടെ തലക്ക് 40,000 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.

ആധുനിക ചെന്നായയേക്കാള്‍ വലുതും, രോമങ്ങള്‍ കൊണ്ട് പൊതിഞ്ഞതും പല്ലുകള്‍ കാണാവുന്നതുമായ ശിരസ്സാണ് കണ്ടെടുത്തതെന്ന് റോയിട്ടേഴ്‌സ് ടിവിക്ക് അക്കാദമി നല്‍കിയ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചെന്നായയുടെ കണ്ണുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരം ജീര്‍ണ്ണിക്കുന്നത് തടയുന്ന പ്ലാസ്റ്റിനേഷന് വിധേയമായതുകൊണ്ടാണ് ചെന്നായയുടെ ശിരസ്സിനു കേടുപാടുകള്‍ ഒന്നും സംഭാവികാതിരുന്നത്.

മൃഗങ്ങളുടെയും മനുഷ്യ ശരീരത്തിലെയും കോശങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് പ്ലാസ്റ്റിനേഷന്‍ എന്ന് പറയുന്നത്. ശരീരദ്രവവും കൊഴുപ്പും അതേപടി നിലനിര്‍ത്താന്‍ സിലിക്കോണ്‍ റെസിന്‍സ് അല്ലെങ്കില്‍ എപ്പോക്‌സി പോളിമറുകള്‍ പോലെയുള്ള സിന്തറ്റിക് വസ്തുക്കളാണ് സഹായിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: