ഫിനഗേലിന്റെ ജനപ്രീതി കുറയുന്നു : വരേദ്കറിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്

ഡബ്ലിന്‍ : ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഫിനഗേലിനു വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ ജനപ്രീതി ഓരോ ദിവസവും ഇടിയുന്നതായി കണ്ടെത്തല്‍. നിലവില്‍ 5 പോയിന്റുകള്‍ ഇടിഞ്ഞ് ഫിനഗേല്‍ 23 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഫിനഗേലിനു തൊട്ടു പിന്നിലുണ്ടായിരുന്നു ഫിയാന ഫോള്‍ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി ആയി മാറി. ഫിയാന ഫോളിനെ പിന്‍തുടരുന്നവരുടെ എണ്ണം 29 ശതമാനമായി ഉയര്‍ന്നു.

വരേദ്കര്‍ പ്രധാനമന്ത്രിയായി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി തളര്‍ച്ച നേരിട്ടതായി ഫിനഗേലിനു ഉള്ളില്‍ തന്നെ അഭിപ്രായം ഉയരുകയാണ്. എന്തായാലും വരേദ്കര്‍ സര്‍ക്കാരിന് ആദ്യകാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന ജന പിന്തുണ കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. എന്നാല്‍ താഴെത്തട്ടിലുള്ള പാര്‍ട്ടികള്‍ കൂടുതല്‍ പോയിന്റുകള്‍ നേടി മുന്നോട്ട് വരുന്നതും കാണാം.

രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ മനസിലാകുന്നതില്‍ ഫിനഗേല്‍ പരാജയപെട്ടതാകാം ഇത്തരത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയും, ഭവന പ്രതിസന്ധിയും വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഫിനഗേലിനു ഇനി കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല എന്ന വികാരം രാജ്യത്തു ശക്തമാകുകയാണെന്നു അയര്‍ലണ്ടിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയാണ്.

സിന്‍ഫിനും അഭിപ്രയ സര്‍വ്വേയില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗ്രീന്‍പാര്‍ട്ടി കുതിപ്പ് തുടരുന്നതായും കാണാം. വെറും 5 പോന്റില്‍ നിന്നിരുന്ന ഗ്രീന്‍പാര്‍ട്ടി മാസങ്ങള്‍ക്കിടെയാണ് പോയിന്റ് നില ഉയര്‍ത്തിയത് എന്നതും ശ്രദ്ധേയമാണ്. കാലാവസ്ഥ മാറ്റവും, മലിനീകരണവും ജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ഫിനഗേലിനോട് കൂറ് പുലര്‍ത്തിവന്ന ഡബ്ലിനില്‍ പാര്‍ട്ടിയോട് ആഭിമുഖ്യം കുറഞ്ഞു വരുന്നതായും കാണാം.

ഫിനഗേലിനു 6 മാസത്തിനിടയില്‍ ജനപ്രീതി വന്‍ തോതില്‍ കുറയുകയാണെന്നു സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി നേതൃത്വ സ്ഥാനത്തുള്ള പ്രധാനമന്ത്രി വരേദ്കറിന് എതിരെയും പാര്‍ട്ടിക്കുള്ളില്‍ അപശബ്ദം ഉയരുകയാണ്. വരാനിരിക്കുന്ന ജനറല്‍ ഇലെക്ഷനില്‍ ഫിനഗേല്‍ ആശങ്കപ്പെടുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: