അവയവങ്ങള്‍ കവര്‍ന്നെടുക്കാന്‍ ചൈനയില്‍ തടവുകാരെ കൊല്ലുന്നു…

അവയവമാറ്റത്തിനായി ചൈനയില്‍ തടവുകാരെ കൊല്ലുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ ഒരു സ്വതന്ത്ര ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആരോപിക്കുന്നത്. ഇരകളില്‍ ഫാലുന്‍ ഗോങ് പ്രസ്ഥാനത്തിന്റെ ഭാഗമായതിന് തടവിലാക്കപ്പെട്ട അനുയായികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വധശിക്ഷക്ക് വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014-ല്‍ ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരത്തില്‍ അവയവ കൈമാറ്റം നടക്കുന്നുണ്ടെന്നാണ് ട്രൈബ്യണല്‍ പറയുന്നത്.

‘നിര്‍ബന്ധിത അവയവ വിളവെടുപ്പിനുള്ള ഉറവിടം ഫലുന്‍ ഗോങ് ആണെന്ന് ഉറപ്പാണ്’- ചൈന ട്രിബ്യൂണല്‍ അധ്യക്ഷന്‍ സര്‍ ജെഫ്രി നൈസ് ക്യുസി ഏകകണ്ഠമായി വിലയിരുത്തുന്നു. ‘ഈ പരിപാടി അവസാനിപ്പിച്ചതിന് യാതൊരു തെളിവുകളുമില്ല. അത് തുടരുകയാണെന്ന് ട്രൈബ്യൂണലിന് ബോധ്യപ്പെട്ടിട്ടുണ്ട്’- മെഡിക്കല്‍ വിദഗ്ദര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എന്നിവരില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. യുഗോസ്ലാവിയയില്‍ നിന്നുള്ള മുന്‍ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലില്‍ പ്രോസിക്യൂട്ടര്‍ കൂടിയായ അദ്ദേഹം പറയുന്നു.

ചൈനയില്‍ രണ്ട് പതിറ്റാണ്ടിനിടെ രൂപമെടുത്ത ആത്മീയ പരിശീലനമാണ് ഫാലുന്‍ ഗോങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1999 ല്‍ തന്നെ ചൈനയില്‍ നിന്നും ഫാലുന്‍ ഗോങ് തുടച്ചുമാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിക്ക് ഭീഷണിയായേക്കുമെന്നതായിരുന്നു പ്രധാന കാരണം. ഇതിന്റെ ഭാഗമായി ചൈനയില്‍ ആരെങ്കിലും ഫാലുന്‍ ഗോങ് അഭ്യസിക്കുന്നതായി തോന്നിയാല്‍ അയാളെ പൊലീസ് അറസ്റ്റ് ചെയ്യും. എന്നാല്‍ ടിബറ്റന്‍ – ഉയ്ഘൂര്‍ മുസ്ലിംകള്‍ – ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവരോട് സമാനമായ രീതിയില്‍ പെരുമാറിയതിന് തെളിവുകള്‍ വിരളമാണ്.

വധശിക്ഷക്ക് വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014-ല്‍ ചൈന പ്രഖ്യാപിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതവും അസത്യവുമാണെന്നാണ് അധികൃതരുടെ വാദം. അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമണ്. ചില അവയവങ്ങളുടെ ഉറവിടം ഫലുന്‍ ഗോങ് അനുയായികളില്‍ നിന്നാണെന്ന് ചൈനയിലെ ആശുപത്രികളെ തെളിവെടുപ്പിനായി സമീപിച്ചവരോട് അവിടത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ഫലുന്‍ ഗോങ്-ഉയ്ഘൂര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ ചൈനീസ് ജയിലുകളില്‍ ആവര്‍ത്തിച്ചുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. ആവര്‍ത്തിച്ചുള്ള പല മെഡിക്കല്‍ പരിശോധനകളും അവിടെ നടക്കുന്നുണ്ടെന്നതിന്റെ് തെളിവുകള്‍ ഒരു വര്‍ഷം തടവില്‍ കഴിഞ്ഞ ഫലുന്‍ ഗോങ് ആക്ടിവിസ്റ്റായ ജെന്നിഫര്‍ സെങ്‌ട്രൈബ്യൂണലിന് കൈമാറിയിരുന്നു. ‘തങ്ങളെ ലേബര്‍ ക്യാമ്പിലേക്ക് മാറ്റിയ ദിവസം ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങളെ പലവിധത്തിലുള്ള ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കി. ഞങ്ങള്‍ക്ക് എന്തെല്ലാം രോഗങ്ങളാണുള്ളതെന്ന് അവര്‍ ചോദിച്ചു. ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു’- ജെന്നിഫര്‍ പറയുന്നു.

ചൈനയില്‍ വ്യാപകമായി അവയവദാനം നടക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുന്നതിനായി പല സംഘടനകളും രംഗത്തുണ്ട്. ശസ്ത്രക്രിയ നടത്തുന്നതിനായി ചൈനയില്‍ എത്തുന്ന ആളുകള്‍ക്ക് ആവശ്യമായ ഫാലുന്‍ ഗോങ് അഭ്യാസികളെ സര്‍ക്കാര്‍ പ്രതിനിധികള്‍ ആശുപത്രി അധികൃതര്‍ക്ക് എത്തിച്ചുകൊടുക്കും എന്നാണ് ആരോപണം. ബുദ്ധമതത്തിന്റെ കീഴിലുള്ള സമാധാനപരമായ ശിക്ഷണമാണ് ഫാലുന്‍ ഗോങ്.

Share this news

Leave a Reply

%d bloggers like this: