ട്രെയിനില്‍ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കാന്‍ ടെക്സ്റ്റ് അലെര്‍ട് സംവിധാനം അടുത്ത മാസം മുതല്‍

ഡബ്ലിന്‍ : ഡാര്‍ട്ടില്‍ അടുത്ത മാസം മുതല്‍ ടെക്സ്റ്റ് അലെര്‍ട് സംവിധാനം വരുന്നു. യാത്രക്കാരുടെ സുരക്ഷാ മുന്‍നിര്‍ത്തിയാണ് അലെര്‍ട് സംവിധാനം ഒരുക്കിയതെന്നു ഐറിഷ് റെയില്‍ വ്യക്തമാക്കി. ഐറിഷ് ട്രെയിനുകളില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഐറിഷ് ട്രെയിന്‍ ഒറ്റപ്പെട്ട സ്റ്റേഷനുളളില്‍ എത്തുമ്പോള്‍ യാത്രക്കാരെ കൊള്ളയടിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായി തുടരുകയാണ്.

ട്രെയിന്‍ യാത്രയില്‍ ഏതെങ്കിലും തരത്തില്‍ യാത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ റെയില്‍ സെക്യൂരിറ്റി സെന്ററിനെ അറിയിക്കാന്‍ ടെക്സ്റ്റ് അലെര്‍ട് ലൂടെ സാധിക്കും. ട്രെയിന്‍ റണ്ണിങ് സമയത്തു സെന്‍ട്രല്‍ മോണിറ്ററിങ് സര്‍വീസിനായിരികും നിരീക്ഷണ ചുമതല. ഓരോ ടെക്സ്റ്റ് അലെര്‍ട്ടിനും നിമിഷ നേരംകൊണ്ട് നടപടി കൈക്കൊള്ളുകയും ചെയ്യും. സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സുരക്ഷാ സേനയെ കൂടുതലായി നിയോഗിക്കുമെന്നും ഐറിഷ് റെയില്‍ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: