വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്‍ ഇടപെട്ടു : ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരം പിന്‍വലിച്ചു

ഡബ്ലിന്‍ : നാളെ ഐറിഷ് ആശുപത്രികളില്‍ നടക്കാനിരുന്ന ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരം പിന്‍വലിച്ചു. വര്‍ക്ക് പ്ലെയിസ് റിലേഷന്‍ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് സമരം താത്കാലികമായി പിന്‍വലിക്കപെട്ടത്. എസ് .ഐ.പി.ടി.യു വിന്റെ നേതൃത്വത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ നടക്കാനിരുന്നത്. ജീവനക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ജൂണ്‍ 25, 26 തിയ്യതികളില്‍ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനം.

നാളത്തെ സമരം പിന്‍വലിച്ച വാര്‍ത്ത രാജ്യത്തെ വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി. 100 ശാസ്ത്രക്രിയകളാണ് നാളെ നടക്കാനിരിക്കുന്നത്. സമരം പിന്‍വലിച്ച യൂണിയന്റെ തീരുമാനത്തെ എച്ച് .എസ് .ഇ സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: