വ്യാപാര യുദ്ധങ്ങള്‍ തുടരുമ്പോഴും ഐറിഷ് സാമ്പത്തിക രംഗം മുന്നോട്ട് തന്നെ : ഇ.എസ്.ആര്‍.ഐ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : ഐറിഷ് സാമ്പത്തിക മേഖലയിക്ക് നിലവില്‍ ഭീഷണി ഇല്ലെന്ന് ഇ.എസ്.ആര്‍.ഐ റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ വളര്‍ച്ചാനിരക്കില്‍ കുറവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് താത്കാലികമായി വിരാമമിട്ടുകൊണ്ടാണ് പുതിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റിന്റെ ആഘാതം ഐറിഷ് ഇക്കോണോമിക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും വരും വര്‍ഷങ്ങളില്‍ അയര്‍ലന്‍ഡിന് ഇത് നേരിടാനാകുമെന്നാണ് പ്രതീഷിക്കുന്നത്.

സാമ്പത്തിക അവലോകനം അനുസരിച്ച് ഈ വര്‍ഷം 4 ശതമാനം വളര്‍ച്ച നിരക്കും, അടുത്ത വര്‍ഷം 3.2 ശതമാനവും സാമ്പത്തിക വളര്‍ച്ച പ്രതീഷിക്കാമെന്നായിരുന്നു ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ വളര്‍ച്ച നിരക്ക് സാധ്യമാണെന്ന് തന്നെയാണ് സാമ്പത്തിക സര്‍വ്വേ നല്‍കുന്ന സൂചന. എന്നാല്‍ ബ്രെക്‌സിറ്റും, അന്താരാഷ്ട്ര വ്യാപാര യുദ്ധങ്ങളും ഐറിഷ് ഇക്കോണൊമിയെ പിന്നോട്ടടിപ്പിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.

നിലവില്‍ ബ്രെക്‌സിറ്റ് ഒഴികെയുള്ള പ്രശ്‌നങ്ങള്‍ ഐറിഷ് സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളി ഉണ്ടാകില്ലെന്നാണ് പ്രവചനം. തൊഴിലില്ലായ്മ നിരക്ക് അടുത്ത വര്‍ഷം 4 ശമനത്തിലേക്ക് കുറയുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകും. വരാനിരിക്കുന്ന ബഡ്ജറ്റില്‍ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്ന പദ്ധികളും, പോളിസികളും നടപ്പായാല്‍ നിലവില്‍ ലോകത്തു ആകമാനം തുടരുന്ന സാമ്പത്തിക പ്രതിസന്ധി അയര്‍ലണ്ടിനെ ബാധിക്കില്ലെന്നും ഇ.എസ്.ആര്‍.ഐ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ സാമ്പത്തിക ശക്തികളായ യു.എസ് ഉം, ചൈനയും തമ്മില്‍ തുടരുന്ന വ്യാപാരയുദ്ധം ലോക സാമ്പത്തിക മേഖലയ്ക്ക് പ്രതികൂലമാകുമെന്ന് ലോക ബാങ്കും, ഐ.എം.എഫ് ഉം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളില്‍ നിന്നും സഹായം ലഭിക്കുന്ന മൂന്നാം ലോക രാജ്യങ്ങളെ നിലവില്‍ പ്രതിസന്ധി ബാധിച്ചു തുടങ്ങി. ഈ രാജ്യങ്ങളുമായി വ്യാപാര ബന്ധം നേരിട്ടു നടക്കുന്ന രാജ്യങ്ങളിലും വളര്‍ച്ചാനിരക്കില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട സാമ്പത്തിക മാന്ത്യം പോലുള്ള പ്രതിഭാസങ്ങളും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: