പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താതെ തന്നേ വോട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കുന്ന ബില്ല് അവതരണം ഇന്ന് പാര്‍ലിമെന്റില്‍ ഉണ്ടായേക്കും. പ്രവാസി ഇന്ത്യക്കാരില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നാട്ടിലെത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ് പുതിയ പ്രോക്‌സി വോട്ടിങ് ബില്ല്. നിലവില്‍ സര്‍വീസ് പെഴ്സോണലുകള്‍ക്ക് മാത്രമാണ് പ്രോക്‌സി വോട്ടിനു അര്‍ഹതയുള്ളത്. ഇത് പ്രവാസികളിലേക്കുകൂടി വ്യാപിക്കുകയാണ് ലക്ഷ്യം.

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് ഈ നിയമം പാസായാല്‍ 3 കോടിയിലേറെ വോട്ടുകള്‍ കൂടി ലഭിക്കും. ഓരോ വിദേശ രാജ്യങ്ങളിലുള്ള ഇന്‍ഡ്യക്കാര്‍ക്കും എംബസിവഴിയായിരിക്കും വോട്ടിങ് സൗകര്യവും ഒരുക്കുക. പ്രോക്‌സി വോട്ടിങ് പ്രവാസികളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന നിയമവുമായി ബന്ധപെട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കീഴില്‍ ഒരു എക്‌സ് പെര്‍ട്ട് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു . 2015 ഇല്‍ കമ്മിറ്റി പ്രോക്‌സി വോട്ടിങ് നിര്‍ദേശങ്ങള്‍ ലോ കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദേശങ്ങളും കൂടി കണക്കിലെടുത്താണ് കേന്ദ്ര മന്ത്രിസഭാ പുതിയ നിയമ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: