പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ അലെര്‍ട് : നാളെ അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് കൂടിയ ദിനം ; ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

ഗാല്‍വെ : അയര്‍ലണ്ടിലെ തെക്കു പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ മുന്നറിയിപ്പ്. നാളെ ചൂട് 27 ഡിഗ്രിക്കും മുകളില്‍ എത്തുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ 1 പി.എം മുതല്‍ 7 വരെയാണ് വാണിംഗ് സമയം. ഗാല്‍വേ, മായോ, ക്ലെയര്‍ , കോര്‍ക്ക് , കെറി , ലീമെറിക്ക് എന്നിവടങ്ങളിലാണ് വാണിംഗ് പ്രഖ്യാപിക്കപ്പെട്ടത്.

ചൂടിനൊപ്പം, ഇടക്കിടെ മഴ കൂടി ലഭിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ അതി തീവ്രമായി താപനില ഉയരില്ലെന്നാണ് പ്രതിഷിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ മഴയും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. യൂറോപ്പില്‍ ആകമാനം ചൂട് തരംഗം ശക്തമായി തുടങ്ങി. യു.കെ യിലും താപനില വന്‍ തോതില്‍ ഉയരുകയാണ് .

യൂറോപ്പില്‍ സ്വീഡന്‍ മുതല്‍ സ്‌പെയിന്‍ വരെ ചൂട് അതി ശക്തമാകും. ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് കുതിക്കും. മുന്‍ വര്‍ഷങ്ങളിലെ ചൂടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന തരത്തിലുള്ള താപനിലയാണ് ഈ വര്‍ഷം യൂറോപ്പില്‍ അനുഭവപ്പെടുന്നത്.

കഴിഞ്ഞ ജൂണില്‍ അയര്‍ലന്‍ഡില്‍ അനുഭവപ്പെട്ട അത്രയും ചൂട് ഈ വര്‍ഷം ഉണ്ടായില്ല എന്നതും ആശ്വാസകരമാണ്. പോയ വര്‍ഷം താപനില ഉയര്‍ന്നതിനൊപ്പം കാട്ടുതീ കൂടി പടര്‍ന്നു പിടിച്ചതോടെ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ജല ഉപയോഗത്തിലും വന്‍ നിയന്ത്രങ്ങളാണ് ഏര്‍പെടുത്തിയിരുന്നത്. ഡബ്ലിനില്‍ കുടിവെള്ളം ലഭിക്കത്തതിനാല്‍ കടകളില്‍ നിന്നും കുപ്പിവെള്ളം വാങ്ങിയാണ് കഴിഞ്ഞ വര്‍ഷത്തെ ചൂട് മാസം ഡബ്ലിന്‍ നിവാസികള്‍ തള്ളിനീക്കിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: