അയര്‍ലണ്ടില്‍ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാലു ദിവസമാക്കി മാറ്റുന്ന നിയമ നിര്‍മ്മാണം നടന്നേക്കുമെന്ന് സൂചന

ഡബ്ലിന്‍ : രാജ്യത്തെ തൊഴില്‍ ദിനങ്ങള്‍ 4 ദിവസമാക്കി കുറച്ചുകുണ്ടുവരുന്ന നിയമം നടപ്പില്‍ വരുത്താന്‍ വിവിധ ട്രേഡ് യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിലെ വിവിധ സ്വകാര്യസ്ഥാപങ്ങളും വരും വര്‍ഷങ്ങളില്‍ തൊഴില്‍ ദിനങ്ങള്‍ കുറച്ചുകൊണ്ട് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.

രാജ്യത്തെ ട്രേഡ് യൂണിയനുകളില്‍ ഒന്നായ ഫോര്‍സാ ഇത്തരമൊരു തൊഴില്‍ നിയമം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിനോട് ആവശ്യം ഉന്നയിച്ചതായും വാര്‍ത്തകളുണ്ട്. ജര്‍മ്മനി, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും, ന്യുസിലാന്റിലും ചില കമ്പനികള്‍ നടത്തിയ പരീക്ഷണം വിജയമായതായും ഈ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ഫോര്‍സാ സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ തൊഴില്‍ വകുപ്പ് ചില ഭേദഗതികള്‍ ഉള്‍പ്പെടുത്തി പരിഗണിച്ചേക്കുമെന്നാണ് സൂചന.

രാജ്യത്തെ മറ്റു സംഘടനകളുടെ അഭിപ്രയം ആരായാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചുവെന്നും വര്‍ത്തകളുണ്ട്. തൊഴിലാളികള്‍ തൊഴില്‍ മേഖലയില്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും, ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ ഉത്പാദനക്ഷമത കൂട്ടാനും കഴിയുമെന്നാണ് ഫോര്‍സാ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍. ഐറിഷ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും , അണിയറയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: