വൈദിക വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം : മൂന്ന് ദേശീയ മാധ്യമങ്ങള്‍ മാപ്പു പറഞ്ഞു


ഡബ്ലിന്‍ : വൈദിക പഠനത്തിന് റോമിലെ പൊന്തിഫിസ്‌കല്‍ ഐറിഷ് കോളേജില്‍ പോയ രണ്ടു വൈദികര്‍ പഠനം നിര്‍ത്തി അയര്‍ലണ്ടില്‍ തിരിച്ചു വന്ന സംഭവത്തില്‍ ഇവര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന കേസില്‍ 8 മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, ഇതില്‍ മൂന്ന് മാധ്യമങ്ങള്‍ മാപ്പു പറഞ്ഞു.

ഐറിഷ് ടൈംസ് , എക്കോ, ഐറിഷ് എക്സാമിനര്‍ എന്നീ ന്യൂസ്‌പേപ്പറുകളാണ് തങ്ങള്‍ നല്‍കിയ വാര്‍ത്ത വ്യാജമായിരുന്നു എന്ന് തിരുത്തി സംഭവത്തില്‍ മാപ്പ് പറഞ്ഞത്. കൂടാതെ പരാതിക്കാര്‍ക്ക് മാനനഷ്ടമായുണ്ടായതില്‍ നഷ്ടപരിഹാരവും നല്‍കും. 2018 ലായിരുന്നു രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ വാര്‍ത്ത പുറത്തു വന്നത്.

റോമില്‍ വൈദിക പഠനത്തിനു പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാന്‍ കാരണം ഇവരെ കോളേജില്‍ നിന്നും പുറത്താക്കിയതുകൊണ്ടാണ് എന്നായിരുന്നു വാര്‍ത്ത. ഇതോടൊപ്പം ഇവരിലെ അമിത മദ്യപാന ശീലമാണ് പുറത്താക്കല്‍ നടപടിയിലേക്ക് കൊണ്ടെത്തിച്ചതിനും വിശദീകരണം ഉണ്ടായിരുന്നു. ഈ വാര്‍ത്തയ്ക്ക് എതിരെ കുറ്റം ആരോപിക്കപെട്ടവരില്‍ ഒരാള്‍ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കുറ്റം ആരോപിക്കപെട്ടവര്‍ സ്വമേധയാ പഠനം നിര്‍ത്തി മടങ്ങിയതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു കേസ്.

Share this news

Leave a Reply

%d bloggers like this: