കസാഖിസ്ഥാനില്‍ എണ്ണപ്പാടത്ത് സംഘര്‍ഷം; മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു…

നൂര്‍ സുല്‍ത്താന്‍: കസാഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തദ്ദേശീയരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന വിവരമറിഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കസാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നു.

നിലവില്‍ സംഭവസ്ഥലത്തെ നില ഗുരുതരമല്ലെന്നാണ് വി മുരളീധരന്‍ അറിയിച്ചിട്ടുള്ളത്. ലെബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ചിത്രമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച ഇന്ത്യക്കാരായ തൊഴിലാളികളും പ്രദേശവാസികളും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നും രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റെന്നുമാണ് മന്ത്രി നല്‍കുന്ന വിവരം. എന്നാല്‍ എണ്ണുപ്പാടത്ത് കുടുങ്ങിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്. സഹായം തേടി തൊഴിലാളികള്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: