സി.എ .ഓ ആപ്ലിക്കേഷന്‍: അപേക്ഷകര്‍ക്ക് കോഴ്‌സ് ഏതെന്ന് തീരുമാനിക്കാന്‍ അവസാന അവസരം ഇന്ന് 5.15 വരെ

ഡബ്ലിന്‍ : തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് അതില്‍ തിരുത്തലുകള്‍ നടത്താന്‍ അവസാന സമയം ഇന്ന് വൈകി 5.15 വരെ മാത്രം. എല്ലാ വര്‍ഷവും കോഴ്സുകളില്‍ മാറ്റം വരുത്തുന്നവരുടെ എണ്ണം പകുതിയോളം ആയി വര്‍ധിച്ചിരുന്നു. ഈ അവസാന സമയം കഴിഞ്ഞാല്‍ പിന്നീട് കോഴ്‌സ് ചോയ്‌സ് മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാവില്ല.

അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷകളില്‍ കൃത്യത വരുത്തി കോഴ്‌സ് കോഡുകള്‍ ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തുക. പുതിയ കോഴ്‌സ് ചോയ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ന്യൂ കോഴ്‌സ് ലിസ്റ്റ് ചെക്ക് ചെയ്ത് തങ്ങളുടെ അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് ആണെന്ന് ഉറപ്പ് വരുത്തണം. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിക്കും.

അതുകൂടി പരിശോധിച്ച് അപേക്ഷയില്‍ പിശകുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്താനും സെന്‍ട്രല്‍ അപ്ലിക്കേഷന്‍ ഓഫീസില്‍ നിര്‍ദേശിക്കുന്നു. സി.എ.ഓ റൗണ്ട് വണ്‍ ഓഫര്‍ ഓഗസ്റ്റ് 15 നു ലഭ്യമാകും. ഓഗസ്റ്റ് 23 മുതല്‍ കോഴ്‌സിന് ചേരുന്നു എന്ന ഉറപ്പ് അപേക്ഷകര്‍ നല്‍കണം. സെക്കന്റ് റൗണ്ട് ഓഫര്‍ ഓഗസ്റ്റ് 28 ഓടെ അറിയാന്‍ കഴിയും.

ഡികെ

ഡികെ

Share this news

Leave a Reply

%d bloggers like this: